നവജാത ശിശുവിനെ ആശുപത്രിയിൽനിന്ന് തട്ടിക്കൊണ്ട് പോയി

baby died

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ യുവതി തട്ടിക്കൊണ്ട് പോയി. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എതക്തിയ സ്ത്രീയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

റാന്നി പാടത്തുംപടി സജി- അനിത ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ ആൺകുഞ്ഞിനെ ആണ് കാണാതായത്. കുത്തിവെപ്പ് നൽകാൻ കുഞ്ഞിനെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടാണ് യുവതി എത്തിയത്. ആശുപത്രി ജീവനക്കാരിയാണെന്ന് സ്വയം പരിജയപ്പെടുത്തിയപ്പോൾ ഇവർക്ക് കുഞ്ഞിനെ നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY