കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ തലസ്ഥാനത്തേക്ക്

congress

വി എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വച്ചതിനെ തുടർന്ന് തിരുവനന്തപുരത്തും ഡൽഹിയിലും തിരക്കിട്ട ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ തലസ്ഥാനത്തേക്ക് പുറപ്പെട്ടു. കെ പി സി സി അധ്യക്ഷൻ ആരാകുമെന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ പറഞ്ഞുവെങ്കിലും കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾക്കാണ് സാധ്യത തെളിയുന്നത്.

എന്നാൽ ജില്ലാ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിൽ ഉണ്ടായ തർക്കങ്ങളും പടലപ്പിണക്കങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇത് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് കൂടുതൽ സങ്കീർണ്ണമാക്കിയേക്കും. നിലവിൽ ഒളിച്ചിരിക്കുന്ന ഗ്രൂപ്പുകൾ മറ നീക്കി പുറത്തുവരാനും ഈ രാജി കാരണമായേക്കും.

NO COMMENTS

LEAVE A REPLY