പഞ്ചാബില്‍ സത്യപ്രതിജ്ഞ 16ന്

പഞ്ചാബില്‍ വരുന്ന വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കും. നിയുക്ത മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അല്‍പം മുമ്പായി എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. 77സീറ്റുകളാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് നേടിയത്. അകാലിദള്‍ 15സീറ്റുകള്‍ നേടി. 20സീറ്റുകള്‍ ലഭിച്ച ആം ആദ്മിയാണ് പ്രതിപക്ഷത്തെ വലിയ കക്ഷി.
നവ്ജ്യോത് സിങ് സിദ്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് അമരീന്ദര്‍ സിംഗ് അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY