മിഷേലിന് നീതി; ഹാഷ് ടാഗുമായി താരങ്ങൾ

justice for mishel hashtag goes viral in social media celebrities support

കൊച്ചിയിലെ സി.എ.വിദ്യാർത്ഥി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധവുമായി സിനിമാ താരങ്ങൾ. ജസ്റ്റിസ് ഫോർ മിഷേൽ എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ ആളിപ്പടരുകയാണ്. യുവതാരങ്ങളായ നിവിൻ പോളി, ടോവിനോ തോമസ്, അനുപമ പരമേശ്വരൻ, അജു വർഗ്ഗീസ്, ജ്യൂഡ് ആന്റണി ജോസഫ്, ഉണ്ണി മുകുന്ദൻ എന്നിങ്ങനെ നിരവധി പേരാണ് മിഷേലിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

‘ ഇതൊക്ക ‘ആർക്കോ’ സംഭവിക്കുന്ന കാര്യമല്ലേ എന്നോർത്ത് സമാധാനിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ , നമ്മളും മറ്റുള്ളവർക്ക് ‘ആരോ’ ആണ് !! ‘ ഇതായിരുന്നു ടൊവിനോ തന്റെ ഫേസബുക്കിൽ കുറിച്ച വാചകം.

മാർച്ച് ആറിന് വൈകീട്ട് കൊച്ചി വാർഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്ന് കലൂർ പള്ളിയിലേക്കു പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

justice for mishel hashtag goes viral in social media celebrities support

NO COMMENTS

LEAVE A REPLY