നെഹ്രു ഗ്രൂപ്പ് ആശുപത്രിയിൽ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

p k das hospital

നെഹ്രു ഗ്രൂപ്പിന് കീഴിലുള്ള പാലക്കാട് പി കെ ദാസ് മെഡിക്കൽ കോളേജിൽ ആസിഡ് കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സൗമ്യ മരിച്ചു. മെഡിക്കൽ കോളേജ് ജീവനക്കാരിയായ ഇവർ ലക്കിടി സ്വദേശിനിയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്. ഇവർക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി അശ്വതി അതിഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പി കെ ദാസ് മെഡിക്കൽ കോളേജിൽ റേഡിയോളജി വിഭാഗം ജീവനക്കാരാണ് ഇരുവരും.

NO COMMENTS

LEAVE A REPLY