ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്

woman badly burned when her HEADPHONES exploded

മൊബൈൽ ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് വിമാന യാത്രക്കാരിക്ക് പരിക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ചാണ് പിരക്കേറ്റത്. ബെയ്ജിങിൽ നിന്ന് മെൽബണിലേക്കുള്ള വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരിക്കാണ് പരിക്കേറ്റത്.

യാത്രയ്ക്കിടെ 2 മണിക്കൂർ തുടർച്ചയായി പാട്ടുകേട്ടുകൊണ്ട് ഉറങ്ങുകയായിരുന്നു യുവതി. പെട്ടെന്നാണ് വലിയ ശബ്ദത്തോടുകൂടി ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ചത്. മുഖത്ത് പൊള്ളൽ അനുഭവപ്പെട്ട യുവതി ഹെഡ്‌ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ഹെഡ്‌ഫോണിൽ നേരിയ തീയുടെ അംശം കണ്ടത്.

എയർഹോസ്റ്റസുമാരും മറ്റ് ഫ്‌ളൈറ്റ് അറ്റൻഡുമാരും ഉടനെ വെള്ളവുമായെത്തി തീ അണയ്ക്കുകയായിരുന്നു.

woman badly burned when her HEADPHONES exploded

NO COMMENTS

LEAVE A REPLY