നോട്ടുകൾ അച്ചടിയ്ക്കാനുള്ള ചെലവ് വെളിപ്പെടുത്തി സർക്കാർ

currencyban

500 രൂപയുടെയും 2000 രൂപയുടെയും പുതിയ നോട്ടുകൾ അച്ചടിയ്ക്കാൻ ആവശ്യമായ ചെലവ് കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. ഒരു അഞ്ഞൂറ് രൂപ നോട്ടിന് 2.87 രൂപയ്ക്കും 3.77 രൂപയ്ക്കുമിടയിലാണ് ചെലവ്. 2000 രൂപ അച്ചടിയ്ക്കാൻ 3.54 നും 3.77 നും ഇടയിലാണ് ചെലവാകുന്നത്. മന്ത്രി അർജുൻ രാം മേഘാവൽ രാജ്യസഭയിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം. അച്ചടി തുടരുന്നതിനാൽ 500, 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നതിനുള്ള മൊത്തം ചെലവ് കണക്കാക്കാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY