Advertisement

ഈസ്‌റ്റേൺ ഭൂമിക ആദരിച്ച 12 വനിതാ രത്‌നങ്ങൾ

March 16, 2017
Google News 0 minutes Read
eastern bhoomika

വനിതാ ദിനത്തിൽ സ്ത്രീകളെ ആദരിച്ച് കറിക്കൂട്ടുകളിലെ ഇഷ്ട ബ്രാൻഡ് ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ്. ഈസ്റ്റേൺ ഭൂമിക ഐക്കോണിക് വുമൺ ഓഫ് യുവർ ലൈഫ് ക്യാംപെയിന് കീഴിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെയാണ് മാർച്ച് എട്ടിനു കൊച്ചി താജ് ഗേറ്റ് വേയിൽ നടന്ന ചടങ്ങിൽവെച്ച് ആദരിച്ചത്. കഴിഞ്ഞ വർഷം ലഭിച്ച വൻ പ്രതി കരണത്തെ തുടർന്ന് ഇത്തവണ ആയിരക്കണക്കിന് നോമിനേഷനുകളാണ് ലഭിച്ചത്. ഇതിൽനിന്ന് തെരഞ്ഞെടുത്ത 12 പേരെയാണ് ഈസ്റ്റേൺ ഭൂമിക ആദരിച്ചത്.

ഈസ്‌റ്റേൺ ഭൂമിക ആദരിച്ച 12 വനിതാ രത്‌നങ്ങൾ

തന്റെ ജീവിതം തനിക്കു വേണ്ടി മാത്രമാകരുത് എന്ന തിരിച്ചറിവിനാൽ തന്നെപ്പോലെതന്നെ സാധാരണക്കാരായ സ്ത്രീകൾക്കും സ്വന്തം നിലയിൽ വരുമാനമാർഗ്ഗമുണ്ടാക്കാൻ ഗാർമെന്റ്‌സ് യൂണിറ്റ് തുടങ്ങിയ 26 കാരി ജാറ്റോസ് മരിയ ടോം.

ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ആദിവാസി സംവിധായിക ലീല. വയനാട്ടിലെ പണിയ സമുദായത്തിലെ പെൺകുട്ടി കനവ് എന്ന സമാന്തര വിദ്യാഭ്യസ സ്ഥാപനത്തിലൂടെ സിനിമയ തൊട്ടറിഞ്ഞു. നിഴലുകൾ നഷ്ടപ്പെടുന്ന ഗോത്രഭൂമി എന്ന ഡോക്യുമെന്ററിയുടെ സംവിധായിക ലീലയെ ഈസ്‌റ്റേൺ ഭൂമിക ആദരിച്ചു.

വീട്ടുവേലക്കാരി, ഹോട്ടൽ ജോലിക്കാരി, ഓട്ടോറിക്ഷാ ഡ്രൈവർ, കണ്ടെയ്‌നർ ഡ്രൈവർ, ഡ്രൈവിങ് പരിശീലക, ഇൻഷുറൻസ് അഡ്വൈസർ തുടങ്ങി ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ ഡ്രൈവറായി വരെ ജോലി ചെയ്ത് പഠനവും തൊഴിലും ഒരുമിച്ച് കൊണ്ടുപോകുന്ന മാളു ഷെയ്ക. സിവിൽ സർവ്വീസ് എന്ന സ്വപ്‌നം മനസ്സിലിട്ട് നടക്കുന്ന മാളു അച്ഛനും അമ്മയും ജീവിച്ചിരിക്കെ തന്നെ അനാഥയായ പെൺകുട്ടിയാണ് മാളു.

അമേരിക്കയിൽ ലാബ് ടെക്‌നിഷ്യൻ ആയി ജോലി ചെയ്തിരുന്ന, ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച നെതർലൻഡ്‌സ് പൗര. വാർദ്ധക്യത്തിൽ മൂന്നാറിൽ സ്ഥിരതാമസമാക്കി കാർപ് ഡയം എന്ന ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ ഹെർമൻസ് ഡബ്ലു ലാഹിരിയെ ഭൂമിക ആദരിച്ചു. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി 12 കുട്ടികളുടെ വിദ്യാഭ്യാസമാണ് അവർ ഏറ്റെടുത്തു നടത്തുന്നത്. ഭർത്താവിന്റെ മരണശേഷവും അമേരിക്കയിൽ ഉള്ള സ്വന്തം കുട്ടികളുടെ അടുത്തേക്ക് പോകാതെ ട്രസ്റ്റിന്റെ പ്രവർത്തങ്ങൾ അനുസ്യൂതം മുന്നോട്ടു കൊണ്ട് പോകുന്നു തന്റെ 75ആം വയസ്സിലും ഹെർമൻസ്.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സീമ സുരേഷിനെയും ഓട്ടിസം ബാധിച്ച 125 കുട്ടികളെ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്ന കണ്ണൂർ ചാലയിലെ ജലറാണിയെയും കാർഷിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു വിദ്യാർത്ഥി കർഷക മുന്ന ഷാജഹാനെയും ഭൂമിക ആദരിച്ചു.

eastern bhoomika32 വയസ്സിൽ വൈധവ്യം സംഭവിച്ചിട്ടും 4 കുഞ്ഞുങ്ങളെയും മുറുകെ പിടിച്ചു സധൈര്യം നീങ്ങുന്ന ഒരു വനിതാരത്‌നം. ജ്വാല വെൽഫയർ സൊസൈറ്റി, പീപ്പിൾ വെൽഫയർ ഫോറം, വിധവാ വെൽഫയർ സൊസൈറ്റി തുടങ്ങിയ നിരവധി സംഘടനകളുടെ പ്രവർത്തകയായ ലൈല റഷീദ്.

ബ്രിട്ടിൽ ബോൺ ഡിസീസ് എന്ന രോഗമുള്ളവരെ സംരക്ഷിക്കാനായി സ്വന്തം ജീവിതം മാറ്റി വച്ച, അമൃതവർഷിണി സ്ഥാപന ഉടമ ലതാ നായർ.

ശാരീരിക വൈകല്യങ്ങളുടെ രൂപത്തിൽ ജീവിതം വെല്ലുവിളികൾ ഏറെ നൽകിയിട്ടും തളരാതെ സ്വന്തമായി ഡിസൈനർ വസ്ത്രങ്ങളും ആക്‌സസറികളും വിൽക്കുന്ന ഒരു ഓൺലൈൻ സ്ഥാപനം തുടങ്ങി, ഒപ്പം ഒട്ടേറെ വനിതകൾക്ക് തൊഴിലവസരവും ആത്മവിശ്വാസവും നൽകിയ മിനി സി പി.

സെറിബ്രൽ പാഴ്‌സി, ഓട്ടിസം, മെന്റൽ റിട്ടാർഡേഷൻ, ഡൗൺ സിൻഡ്രോം തുടങ്ങി നിരവധി രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് അവർ അർഹിക്കുന്ന സാന്ത്വനം നൽകുന്ന ആൽഫ പീഡിയാട്രിക് റിഹാബിലിറ്റേഷൻ സെന്റർ സാരഥി ഷാനി അനസ്.

പേപ്പർ ഉപയോഗിച്ച് കര കൗശല വസ്തുക്കൾ ഉണ്ടാക്കി ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ വിജിത രതീഷ്.

കഴിവും ശക്തിയുമുള്ളതും പൊതുവെ ശ്രദ്ദിക്കപ്പെടാതെയും അംഗീകരിക്കപ്പെടാ തെയും പോകുന്നതുമായ ഓരോ വനിതയെയും ആദരിക്കുക എന്നതാണ് ഭൂമികയുടെ ലക്ഷ്യമെന്ന് ഇസ്‌റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here