കുണ്ടറയിൽ പത്ത് വയസുകാരിയുടെ ദുരൂഹമരണം കൊല്ലം റൂറൽ എസ് പി അന്വേഷിക്കും

sexually abuse

കുണ്ടറയിൽ പത്ത് വയസുകാരിയുടെ ദുരൂഹമരണം കൊല്ലം റൂറൽ എസ് പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. മരിച്ച കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും മുഖ്യമന്ത്രി പറഞ്ഞു. പീഡനവും മരണവും വിശദമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി.

കേസ് അന്വേഷിച്ചതിൽ വീഴ്ചവരുത്തിയ കുണ്ടറ എസ്‌ഐ രജീഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. കുണ്ടറ സിഐ സാബുവിനെ നേരത്തെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY