ഫാൻസി നമ്പർ KL 01 CB 1; ലേലത്തുക 18 ലക്ഷം

fancy number bid price 18 lakhs thiruvananthapuram RTO office

ലക്ഷങ്ങൾ നൽകി ഭാഗ്യ നമ്പറുകളോ, ഫാൻസി നമ്പറുകളോ തങ്ങളുടെ വാഹനത്തിന് വേണ്ടി സ്വന്തമാക്കുന്ന സിനിമാ താരങ്ങളുടെയും മറ്റ് സമ്പന്നരുടെയുമെല്ലാം വാർത്തകൾ നാം വായിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ലേലമാണ് തിരുവനന്തപുരം ആർടിഒ ഓഫീസിൽ നടന്നത്.

KL 01 CB 1 എന്ന നമ്പറിനായി ലേലത്തിന് എത്തിയത് മൂന്ന് പേർ. അതിൽ തിരുവന്തപുരം സ്വദേശിയായ കെ.എസ് ബാലഗോപാലനാണ് ഈ വണ്ടി നമ്പർ സ്വന്തമാക്കിയത്. 18 ലക്ഷം രൂപയ്ക്ക് !! തന്റെ ഇഷ്ടവാഹനമായ ലാൻഡ് ക്രൂയിസിന് വേണ്ടിയാണ് ബാലഗോപാലൻ ഈ നമ്പർ മോഹവില കൊടുത്ത് വാങ്ങിയത്.

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര ശ്രേണിയിൽപ്പെട്ട ലാന്റ് ക്രൂയിസറിന് ഒന്നര കോടി രൂപയാണ് വില.

fancy number bid price 18 lakhs thiruvananthapuram RTO office

NO COMMENTS

LEAVE A REPLY