ആ മറുകുകള്‍ ധനുഷ് മായ്ച്ചു കളഞ്ഞു

പിതൃത്വ കേസില്‍ ദമ്പതികള്‍ സമര്‍പ്പിച്ച രേഖകളിലെ ദേഹത്തുള്ള അടയാളങ്ങള്‍ ധനുഷ് ലേസര്‍ ചികിത്സ വഴി മായ്ചതായി പരിശോധനയില്‍ കണ്ടെത്തി

പിതൃത്വ കേസില്‍ ദമ്പതികള്‍ സമര്‍പ്പിച്ച രേഖകളിലെ ദേഹത്തുള്ള അടയാളങ്ങള്‍ ധനുഷ് ലേസര്‍ ചികിത്സ വഴി മായ്ചതായി പരിശോധനയില്‍ കണ്ടെത്തി. ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് മധുര സ്വദേശി കതിരേശനും ഭാര്യയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ധനുഷ് തങ്ങളുടെ മകനാണെന്നും ചെറുപ്പത്തില്‍ നാട് വിട്ടുപോയതാണെന്നുമാണ് ദമ്പതിമാര്‍ പറയുന്നത്. ഫെബ്രുവരി 28ന് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് മറുകുകള്‍ ധനുഷ് മായ്ചതാണെന്ന് തെളിഞ്ഞത്. തിങ്കളാഴ്ചയാണ് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ലേസര്‍ ചികിത്സാവഴിയാണ് മറുക് മാറ്റിയതെന്നാണ് പരിശോധനയില്‍ ഉള്ളത്. കേസിന്റെ തുടര്‍ വിചാരണ ഈ മാസം 27ന് തുടങ്ങും.

NO COMMENTS

LEAVE A REPLY