യുപിയില്‍ ഇറച്ചിക്കടകള്‍ക്ക് ഗോ സംരക്ഷകര്‍ തീയിട്ടു

ഉത്തര്‍പ്രദേശില്‍ ഇറച്ചിക്കടകള്‍ക്ക് ഗോ സംരക്ഷകര്‍ തീയിട്ടു. ഹത്രാസ് ജില്ലയിലാണ് സംഭവം. പ്രശ്നബാധിത മേഖലകളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി.

യുപിയിൽ അനധികൃതമായി പ്രവർത്തിച്ച 15 അറവുശാലകൾ പൂട്ടിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം ജില്ലാ ഭരണകൂടമാണ് നടപടി എടുത്തത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും പരിശോധന തുടരുകയാണ്.

NO COMMENTS

LEAVE A REPLY