ഗെയ്ക്വാദിന്റെ ടിക്കറ്റ് വീണ്ടും റദ്ദാക്കി എയർ ഇന്ത്യ

air india again cancels gaikwad ticket

ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിന് എയർഇന്ത്യ വീണ്ടും ടിക്കറ്റ് നിഷേധിച്ചു. ഇന്ന് മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കാണ് എയർഇന്ത്യ അനുമതി നിഷേധിച്ചത്. മലയാളിയായ എയർഇന്ത്യാ ഉദ്യോഗസ്ഥൻ ആർ.സുകുമാറിനെ മർദ്ദിച്ചതിനെ തുടർന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ഗെയ്ക്‌വാദിന് വിലക്കേർപ്പെടുത്തിയിരുന്നു.

ഈ മാസം 23നാണ് ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസിൽ ഇരുത്തിയതിന് ഗെയ്ക്‌വാദ് എയർഇന്ത്യ ഡെപ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിച്ചത്. തുടർന്ന് എംപിക്കെതിരെ വധശ്രമിക്കെതിരെ കേസെടുത്തിരുന്നു.

air india again cancels gaikwad ticket

NO COMMENTS

LEAVE A REPLY