ഇനി പ്രണയത്തിന്റെ നാളുകൾ

half girl friend motion poster

പ്രശസ്ഥ എഴുത്തുകാരൻ ചേതൻ ഭഗത്തിന്റെ ഹാഫ് ഗേൾഫ്രണ്ട് എന്ന കഥ സിനിമയാകുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി. അർജുൻ കപൂറും, ശ്രദ്ധ കപൂറും മഴയ്ത്ത നിൽക്കുന്ന പ്രണയാതുരമായ പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

ഹാഫ് ഗേൾഫ്രണ്ട് എന്ന നോവൽ വായിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ മാധവും, റിയയും വെള്ളിത്തരയിൽ എങ്ങനെയിരിക്കും എന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ആരാധകർ.

half girl friend motion poster

എന്താണ് ഈ ഹാഫ് ഗേൾഫ്രണ്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ വ്യക്തമാക്കുന്നു. കൂട്ടുകാരി എന്നതിലും കൂടുതൽ, എന്നാൽ പ്രണയിനിയല്ല; അതാണ് ഹാഫ് ഗേൾഫ്രണ്ട്.

മോഹിത് സുരി സംവിധാനം ചെയ്ത ചിത്രം മെയ് 19 ന് തിയറ്ററുകളിൽ എത്തും. ഏക് ഥാ വില്ലന് ശേഷം മോഹിത് സുരിയും, ഏക്താ കപൂറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹാഫ് ഗേൾഫ്രണ്ട്.

half girl friend motion poster

ഇതിന് മുമ്പും ചേതൻ ഭഗത്തിന്റെ 2 പുസ്തകങ്ങൾ സിനിമയാക്കിയിട്ടുണ്ട്. ഫൈവ് പോയിന്റ് സംവണിന്റെ സിനിമാ ആവിഷ്‌കാരമാണ് ത്രീ ഇഡിയറ്റ്‌സ്. ത്രീ മിസ്റ്റേക്‌സിന്റെ സിനിമാ ആവിഷ്‌കാരമാണ് കായ് പോ ചേ; കൂടാതെ ടൂ സ്‌റ്റേറ്റ്‌സിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഹിന്ദി ചിത്രമായ ടൂ സ്‌റ്റേറ്റ്‌സ്.

ബിഹാരി സ്വദേശിയായ മാധവും ദില്ലി സ്വദേശിനിയായ റിയയും തമ്മിലുള്ള പ്രമയമാണ് ഹാഫ് ഗേൾഫ്രണ്ടിന്റെ പ്രമേയം. ഒക്ടോബർ 1, 2014 നാണ് പുസ്തകം പുറത്തിറങ്ങുന്നത്. ചേതൻ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവൺ, ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫ്, ടൂ സ്റ്റേറ്റ്‌സ് എന്നിവയ്ക്ക് ലഭിച്ച അംഗീകാരങ്ങളും പ്രശംസയും അപേക്ഷിച്ച് ഹാഫ് ഗേൾ ഫ്രണ്ടിന് നല്ല പ്രതികരണങ്ങൾ കുറവായിരുന്നു.

Subscribe to watch more

half girlfriend motion poster

NO COMMENTS

LEAVE A REPLY