ഗോശ്രീ പാലത്തിൽനിന്ന് കായലിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല

gosree bridge

ഇന്നലെ ഗോശ്രീ പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ യുവാവിനായുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഇന്ന് രാവിലെ മുതൽ ഗോശ്രീ പാലത്തിലും വല്ലാർപാടം ഭാഗങ്ങളിലും അഗ്നിശമനസേനയും തീരദേശ പോലീസും നേവിയുമടങ്ങുന്ന സംഘം പരിശോധന നടത്തി.

ഇന്നലെ വൈകീട്ടോടെയാണ് ഗോശ്രീ രണ്ടാം പാലത്തിൽ നിന്ന് യുവാവ് വെള്ളത്തിലേക്ക് ചാടിയത്. എന്നാൽ ചാടിയ ആളെ ഇതുവരെ തിരിച്ചറിയാ നായിട്ടില്ല. യുവാവിന്റേതെന്ന് സംശയിക്കുന്ന ഒരു ബാഗ് പാലത്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY