Advertisement

ഇവർക്ക് ജീവിക്കണം; കനിവ് തേടി ഒരു കുടുംബം

April 1, 2017
Google News 1 minute Read
vadakara

വടകരയിലെ പടിഞ്ഞാറെ കൊയിലോത്ത് ഭാരതിയ്ക്ക് മൂന്ന് പെൺമക്കളാണ്. ഒപ്പം അവിവാഹിതരും രോഗബാധിതരുമായ സഹോദരിമാരും. ഈ കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്ന ഭാരതി ഇന്ന് ജീവനോടെയില്ല. മാർച്ച് മൂന്നിനാണ് അപ്രതീക്ഷിതമായി ഭാരതി മരിച്ചത്. പതിമൂന്ന് വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചതാണ് ഭാരതിയെ.

മൂത്ത മകൾ സലീമ പ്ലസ് വണിന് പഠിക്കുന്നു. രണ്ടാമത്തെ മക്കൾ സനിക പത്തിലും ഇളയവൾ സാന്ദ്ര ഒമ്പതിലും. ഇവരുടെ പഠനം വഴിമുട്ടി നിൽക്കുകയാണ്. സഹോദരിമാരിൽ മൂത്തവൾ മാനസിക രോഗിയാണ്. ഇവരുടെയെല്ലാം ചെലവുകൾ നടത്തിയിരുന്നതും സംരക്ഷിച്ച് പോന്നിരുന്നതും ഭാരതിയായിരുന്നു. തനിക്ക് വീട്ട് ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ പണംകൊണ്ടാണ് ഇവർ ഈ കുടുംബം പോറ്റിയിരുന്നത്. ഭാരതിയുടെ മരണത്തോടെ ഈ കുഞ്ഞുങ്ങൾക്ക് നഷ്ടമായത് അമ്മയെ മാത്രമല്ല, കുടുംബത്തിന്റെ തന്നെ താങ്ങും തണലുമാണ്.

പൊട്ടിപ്പൊളിഞ്ഞ വീട് ചോർന്നൊലിക്കുന്ന നിലയിലാണ്. ശക്തമായി മഴപെയ്താൽ രോഗികളായ അമ്മയുടെ സഹോദരിമാരെയും കൊണ്ട് പറക്കമുറ്റാത്ത ഈ കുഞ്ഞുങ്ങൾ തെരുവിലിറങ്ങേണ്ടിവരും. എന്തുചെയ്യണമെന്നറിയാതെ ജീവിതത്തിനും മരണത്തിനും മുമ്പിൽ പകച്ച് നിൽക്കുന്ന ഇവരെ സംരക്ഷിക്കാൻ നാട്ടുകാർതന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ സംരക്ഷണത്തിനായി നാട്ടുകാർ ഉണ്ടാക്കിയ ആക്ഷൻ കമ്മിറ്റി മുഖേനയാണ് ഇവർക്കുള്ള സഹായം നൽകുന്നത്.

ഇവർക്ക് ധനസഹായം നൽകാൻ താൽപര്യമുള്ളവർക്കായി
അക്കൗണ്ട് നമ്പർ : 67395600227
എസ്ബിടി, ആയഞ്ചേരി ശാഖ
ഐ എഫ് എസ് സി കോഡ് : SBTR0001158

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here