പ്രണയത്തോട് ഇന്ത്യയ്ക്ക് എന്താണിത്ര കലിപ്പ്

love

ഇന്ത്യയിൽ പ്രണയം ഭീകരാക്രമണത്തേക്കാൾ ഭീകരമെന്ന് പഠന റിപ്പോർട്ട്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 15 വർശത്തെ കണക്കുകൾ പ്രകാരം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ ആറിരട്ടിയിൽ അധികം പേർക്കാണ് പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്ടമായത്.

2001നും 2015നും ഇടയിൽ രാജ്യത്ത് 38,585 പേർ പ്രണയത്തിൻറെ പേരിൽ കൊല്ലപ്പെട്ടു. 79,189 പേർ ജീവനൊടുക്കുകയും ചെയ്തു. ഇതേ കാലയളവിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത് 20,000 പേർക്കു മാത്രമാണ്.

പ്രണയബന്ധത്തിൽ ഉൾപ്പെട്ടതിൻറെ പേരിൽ 2.6 ലക്ഷം ആളുകളെയാണ് രാജ്യത്തു തട്ടിക്കൊണ്ടുപോയത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ സംഭവിച്ചതെന്നും െൈടംസ് ഓഫ് ഇന്ത്യ പറയുന്നു.

NO COMMENTS

LEAVE A REPLY