ബീഫ് നിരോധനം; ബിജെപിയ്ക്ക് ഇരട്ടത്താപ്പെന്ന് ശിവസേന

beaf

ബീഫ് നിരോധനത്തിൽ ബിജെപിയ്ക്ക് ഇരട്ടത്താപ്പെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാംനയിലാണ് ബിജെയെ വിമർശിച്ച് ലേഖനം എഴുതിയിരിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മണ്ഡലത്തിലെങ്ങും നല്ല ബീഫ് എത്തിക്കുമെന്ന ബിജെപി സ്ഥാനാർത്ഥി എൻ ശ്രീപ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് മിണ്ടാൻ ധൈര്യമുണ്ടോ എന്നും ശിവസേന ലേഖനത്തിലൂടെ ചോദിക്കുന്നു. രാജ്യത്തെങ്ങും ബീഫ് ഉപയോഗത്തിനെതിരെ നിലപാട് കടുപ്പിക്കുമ്പോഴാണ് മലപ്പുറത്ത് ജയിച്ചാൽ ബീഫ് വിതരണം ചെയ്യുമെന്ന് പ്രസ്താവിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY