സംഘർഷത്തിന് പിന്നിൽ ബാഹ്യ ഇടപെടലെന്ന് ബെഹ്‌റ

loknath-behra police station painting row complaint against behra kochi actress attack case behra against senkumar

പോലീസ് ആസ്ഥാനത്തുണ്ടായ സംഘർഷത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകളെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. പോലീസിന് ഭാഗത്തുനിന്നുണ്ടായ നടപടികളെ കുറിച്ച് ഇന്ന് വൈകുന്നേരത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ ഐജിയോട് ആവശ്യപ്പെട്ടതായും ഡിജിപി പറഞ്ഞു.

സംഘർഷത്തിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായെന്നും ഇന്റലിജൻസിന്റെ ഭാഗത്തുനിന്ന് തനിക്ക് സൂചന ലഭിച്ചിരുന്നുവെന്നും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ ആറ് പേരാണ് വന്നതെന്നും എന്നാൽ പോലീസ് ആസ്ഥാനത്ത് എത്തിയപ്പോൾ ഇത് വലിയ സംഘമായെന്നും ബെഹ്‌റ.

മറ്റുള്ളവർ ആരാണെന്ന് അറിയില്ല. അവരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നും ബന്ധുക്കൾ പറഞ്ഞതായും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. പേരൂർക്കട ജില്ലാ ആശുപത്രിയിൽ ജിഷ്ണുവിന്റ മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY