മലപ്പുറം കലക്ട്രേറ്റ് സ്‌ഫോടനത്തിനു പിന്നിലെ പ്രതികള്‍ പിടിയില്‍

Bomb blast

മലപ്പുറം കലക്ട്രേറ്റില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍. അറസ്റ്റിലായത് ബേസ്മൂവ്‌മെന്റ് തലവന്‍ അടക്കം രണ്ടുപേര്‍. ബേസ്മൂവ്‌മെന്റ് തലവന്‍ എന്‍.അബൂബക്കര്‍, സഹായി എ.അബ്ദുറഹ്മാന്‍ എന്നിവരാണ് മധുരയില്‍ നിന്നും പിടിയിലായത്.
പ്രതികളെ പുലര്‍ച്ചയോടെ മലപ്പുറത്തെത്തിച്ചു. ഇവരെ ഇന്ന് മഞ്ചേരി ജില്ലാകോടതിയില്‍ ഹാജരാക്കും. നേരത്തെ കൊല്ലം,ചിറ്റൂര്‍ എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്കും പിന്നിലും പ്രതികള്‍ തന്നെയെന്ന് പോലീസ് അറിയിച്ചു. ഇതില്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് അബൂബക്കറിനെയും അബ്ദുറഹ്മാനെയും പിടികൂടിയത്. മധുരയായിരുന്നു ഇരുവരുടെയും പ്രവര്‍ത്തനകേന്ദ്രം.

NO COMMENTS

LEAVE A REPLY