ബന്ധു നിയമനക്കേസിൽ ഹൈക്കോടതി സ്‌റ്റേ

e-p-jayarajan

മുൻമന്ത്രി ഇ പി ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസിലെ എല്ലാ തുടർനടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലൻസിന് തീരുമാനി ക്കാമെന്നും അന്വേഷണ സാധ്യത ഇല്ലെങ്കിൽ കേസ് എഴുതി തള്ളാമെന്നും കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും നടപടിയുമായി മുന്നോട്ട് പോകുന്നു വെങ്കിൽ അത് വിജിലൻസ് തീരുമാനപ്രകാരം മാത്രമായിരിക്കുമെന്നും കോടതി. സർക്കാരിനും വിജിലൻസിനും വിഷയത്തിൽ രണ്ട് നിലപാടുകളായിരുന്നു. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്നാണ് വിജിലൻസ് ഒടുവിലായി റിപ്പോർട്ട് നൽകിയത്.

NO COMMENTS

LEAVE A REPLY