മലയാളം പഠിപ്പിക്കാത്ത സ്ക്കൂളുകളുടെ അംഗീകാരം റദ്ദ് ചെയ്യും: മുഖ്യമന്ത്രി

pinarayi-vijayan

മലയാളി പഠിപ്പിക്കാത്ത സ്ക്കൂളുകളുടെ അംഗീകാരം റദ്ദ് ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മലയാളം പറയാന്‍ പാടില്ലെന്ന് സ്ക്കൂളുകള്‍ നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. ഇത്തരം വിലക്കുകള്‍ സ്ക്കൂളുകളില്‍ അനുവദിക്കില്ല.  ഇത് സംബന്ധിച്ച ബോര്‍ഡുകളും മറ്റും സ്ക്കൂളില്‍ സ്ഥാപിക്കാനും പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധിതമാക്കിയ ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കി. മലയാളം പഠിപ്പിക്കാന്‍ അധ്യാപകര്‍ വിസമ്മതിച്ചാല്‍ 5000രൂപ പിഴയീടാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY