സെൽഫി അപകടം; രക്ഷിക്കാനെത്തിയ നാല് പേർ മരിച്ചു

saelfie

സാഹസിക സെൽഫിയെടുക്കാൻ ശ്രമിക്കുന്തിനിടെ അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കവെ നാല് പേർ മരിച്ചു. കൊൽക്കത്തയിലെ ഹൗറയിൽ വ്യാഴാഴ്ച വൈകീട്ടാണ് ദാരുണ അപകടം ഉണ്ടായത്. ട്രയിനിൽ സഞ്ചരിക്കുന്നതിനിടെ സാഹസിക സെൽഫി എടുക്കാൻ ശ്രമിച്ച തറക്‌നാഥ് മകൽ അപകടത്തിൽപെടുകയായിരുന്നു. ഇയാള രക്ഷിക്കാൻ ശ്രമിക്കവെ നാല് സുഹൃത്തുക്കൾ ദാരുണമായി മരിക്കുകയായിരുന്നു.

തറക്‌നാഥ് ട്രയിനിന് പുറത്തുനിന്ന് സെൽഫഭി എടുക്കുന്നതിനിടയിൽ നില തെറ്റി താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നാല് കൂട്ടുകാർ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. എതിർദിശയിൽ വന്ന ട്രയിൻ ഇവരുടെ ശരീരത്തിലേക്ക് കയറുകയായിരുന്നു. തറക്‌നാഥ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

സഞ്ജീവ് പോളി, സുമിത് കുമാർ, കാജൽ സാഹ, ചന്ദൻ പോളി എന്നാവരാണ് മരിച്ചത്. ലിലൗഹ്-ബെലുർ സ്‌റ്റേഷനുകൾക്കിടെയാണ് അപകടം. ഹൗറയ്ക്കടുത്തുള്ള തരകേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.

NO COMMENTS

LEAVE A REPLY