ഇന്ത്യയിലെ ആരോഗ്യ രംഗത്തിന്റെ ഭാവി ചെറുകിട നഗരങ്ങളിൽ: ഡോ. പ്രതാപ് കുമാർ

doctor prathap kumar on possibilities and challenges in indian medical field

ഇന്ത്യയിലെ ആരോഗ്യ രംഗം ബഹുദൂരം പിന്നിലാണെന്നും രാജ്യത്തെ മുഴുവൻ ആളുകൾക്കും മികച്ച ആതുരസേവനം നൽകണമെങ്കിൽ രാജ്യം ബഹുദൂരം മുന്നേറേണ്ടതുണ്ടെന്നും പ്രശസ്ത ഇന്റർവെൻണഷൽ കാർഡിയോളജിസ്റ്റ് ഡോ. എൻ പ്രതാപ് കുമാർ. ജംഷഡ്പൂരിൽ ടാറ്റാ മോട്ടോഴ്‌സ് നടത്തിയ മെഡിക്കൽ സൊസൈറ്റിയുടെ 43-ാമത് വാർഷിക സമ്മേളനത്തിൽ ‘ഇന്ത്യൻ ആരോഗ്യമേഖലയിലെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഡിട്രീന ആശുപത്രി സാരഥി കൂടിയണ് ഡോ. പ്രതാപ് കുമാർ.

നഗരങ്ങളിലെ വൻകിട ആശുപത്രികളും മെഡിക്കൽ ടൂറിസവും മാത്രം പോരാ മറിച്ച് രാജ്യത്തെ ചെറുകിട, ഇടത്തരം നഗരങ്ങളിലെ ആരോഗ്യമേഖലകളിൽ കൂടി ശ്രദ്ധപതിപ്പിക്കണമെന്ന് പ്രതാപ് പറഞ്ഞു. ആശുപത്രികളുടെയും അവയിലുള്ള വിദഗ്ധ ഡോക്ടർമാരുടെയും അഭാവം രാജ്യത്തെ ആരോഗ്യമേഖലയ്്ക്കു കടുത്ത വെല്ലുവിളിയാണെന്നും ഇന്ത്യയിലെ ചെറുകിട, ഇടത്തരം നഗരങ്ങളിൽ 7000 ആശുപത്രികൾ കൂടി വേണമെന്നാണ് കെപിഎംജിയുടെ പഠനറിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

3300 കോടി ഡോളറാണ് ഇന്ത്യയിൽ ഒരു വർഷം ആരോഗ്യരംഗത്തു ചെലവഴിക്കുന്നത്. ഇതിൽ ഇരുപതു ശതമാനം മാത്രമാണ് ചെറുകിട നഗരങ്ങളിലേക്ക് എത്തുന്നത്. 1,000 ആളുകൾക്ക് വെറും 0.7 ആശുപത്രിക്കിടക്കകൾ എന്നതാണ് ഇന്ത്യയുടെ നില വാരം. ബ്രിക്‌സ് രാജ്യങ്ങളുടെ നിരയിൽ ഏറ്റവും പിന്നിലാണ് ഇന്ത്യ. ഗ്രാമീണ മേഖലയിലെ ഡോക്ടർ രോഗി അനുപാതം 1:30,000 ആണ്, ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന 1:1000 എന്ന നിലയിലെത്താൻ ബഹുദൂരം സഞ്ചരിക്കണം അദ്ദേഹം പറഞ്ഞു.

ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാരും സ്വകാര്യ മേഖലയും പരസ്പരം കൈകോർത്തുള്ള പിപിപി മോഡലുകൾ ആലോചിക്കണെന്നും ഡോ. പ്രതാപ് ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രികൾക്ക് ലൈസൻസ് നൽകുമ്പോൾത്തന്നെ ഓരോ ആശുപത്രിയും റൂറൽ ക്ലിനിക്കുകൾ കൂടി നടത്തുന്നത് നിർബന്ധമാക്കുന്നതു പോലുള്ള നടപടികൾ വഴി അടിസ്ഥാന ആരോഗ്യസേവന സംവിധാനങ്ങളുടെ ലഭ്യത പെട്ടെന്നുതന്നെ വർദ്ധിപ്പിക്കാം. അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്ന സ്വകാര്യമേഖലയിലെ വിദഗ്ധരുടെ അനുഭവ പരിചയം കൂടി ആരോഗ്യനയരൂപീകരണ രംഗത്ത് പ്രയോജനപ്പടുത്തുന്നതും പരിഗണിക്കേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിട്രീന ആശുപത്രി മുന്നോട്ടുവച്ച സ്‌പെഷ്യാലിറ്റി ഇൻ ഹോസ്പിറ്റൽ അടക്കമുള്ള വിവിധ മോഡലുകളുടെ സാധ്യതകളും പരിമിതികളും സമ്മേളനം ചർച്ച ചെയ്തു.

doctor prathap kumar on possibilities and challenges in indian medical field

NO COMMENTS

LEAVE A REPLY