കല്യാൺ സിംഗിനെ പുറത്താക്കണമെന്ന് കോൺഗ്രസ്

kalyan singh

ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതിയായ രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിനെ പുറത്താക്കണമെന്ന് കോൺഗ്രസ്. അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി കേസിൽ രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേ സമയം കേസിൽ പ്രതിയായ കല്യാൺ സിംഗ് ഗവർണർ പദവിയിൽ തുടരുന്നതിനാൽ വിചാരണ നടത്താനാകില്ലെന്ന് കോടതി അറിയിച്ചു. രാഷ്ട്രപതി, ഗവർണർ എന്നീ പദവിയിലിരിക്കുന്ന വ്യക്തികൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പ് വരുത്തുന്ന സംരക്ഷണം അനുസരിച്ച് വ്യക്തിയ്‌ക്കെതിരെ വിചാരണ നടത്താനാകില്ല എന്നതിനാലാണ് ഇത്. എന്നാൽ കല്യാൺ സിംഗ് ഗവർണർ സ്ഥാനമൊഴിയുന്നതോടെ വിചാരണ ആരംഭിയ്ക്കും.

NO COMMENTS

LEAVE A REPLY