സംവിധായകൻ വിനയന്റെ മകൾ വിവാഹിതയായി

vinayan daughter got married

മലയാള സിനിമാ സംവിധായകൻ വിനയന്റെ മകൾ നിഖില വിവാഹിതയായി. കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും, മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് നിഖില വിവാഹിതയായത്. നിഖിലാണ് വരൻ.

1990 പുറത്തിറങ്ങിയ സൂപ്പർ സ്റ്റാർ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് തുടക്കം കുറിച്ച വിനയൻ പിന്നീട് നിരവധി ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ആകാശ ഗംഗ, രാക്ഷസ രാജാവ്, ഇൻഡിപെൻഡൻസ് തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തത് വിനയനാണ്. ഒപ്പം അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ 300 കുള്ളന്മാരെ അഭിനയിപ്പിക്കുകയും അതുവഴി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കുകയും ചെയ്തു അദ്ദേഹം.

vinayan daughter got married

NO COMMENTS

LEAVE A REPLY