ഒറ്റ ഹോട്ടലിൽ 200 കിലോ ചീഞ്ഞ മത്സ്യം; അൽ സാജിലും കീർത്തിയിലും പഴകിയ ഭക്ഷണം

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത തലസ്ഥാനത്തെ ഹോട്ടലുകൾക്ക് പിഴ ചുമത്തി. കേരളത്തിന്റെ ഐ ടി ഹബ്ബായ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്ന കഴക്കൂട്ടം പ്രദേശത്തെ ഹോട്ടലുകൾ ഉൾപ്പെടെ തലസ്ഥാന ജില്ലയിലെ റൂറൽ – കോർപറേഷൻ വ്യത്യാസമില്ലാതെയായിരുന്നു പരിശോധന.

പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷ്യ വസ്തുക്കൾ അനാരോഗ്യകരമായ സാഹചര്യത്തിൽ സൂക്ഷിച്ചതിനും പഴകി ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങൾ വിളമ്പിയത്തിനും കേസുകളുണ്ട്. കഴക്കൂട്ടത്തെ അൽസാജ് ഹോട്ടലിൽ നിന്നും പിടിച്ചെടുത്തത് 200 കിലോ പഴകിയ മത്സ്യമാണ്. അൽസാജിന് 25,000 രൂപ പിഴ ചുമത്തി.

തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതായി കണ്ടെത്തിയ കഴക്കൂട്ടത്തെ ഹോട്ടൽ മാളൂസ്, കല്ലമ്പലത്തെ ഹോട്ടൽ ജസ്ന, ആറ്റിങ്ങൽ ജനത ഹോട്ടൽ, ആലങ്കോടുള്ള ന്യൂ സെന്റർ എന്നിവയ്ക്കും പിഴ ചുമത്തി.

തിരുവനന്തപുരം ജനറൽ ആശുപത്രിക്കടുത്തുള്ള കോഫി ഹൗസ് ഇതേ കുറ്റം ചെയ്തതായി കണ്ടെത്തിയത് ഏറെ ഞെട്ടലുണ്ടാക്കി. തലസ്ഥാനത്ത് സാധാരണയിലും താഴ്ന്ന വരുമാനക്കാരായവരുടെ ആശ്രയ കേന്ദ്രമാണ് ജനറൽ ആശുപത്രി. രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന കോഫിഹൗസ് മോശം സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതായി കണ്ടെത്തി. തലസ്ഥാന നഗരിയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന ഹോട്ടൽ കീർത്തിയ്ക്കും പിഴ ചുമത്തി.

”ഹോട്ടലുകാർക്ക് പിഴയും ശിക്ഷയും ഒക്കെ വെറും പുല്ലാണ്”

”ഇക്കൂട്ടർ ഇങ്ങനെ ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു ചെറിയ അംശം മാത്രമേ പിഴ നൽകേണ്ടി വരുന്നുള്ളൂ. ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ വിവേചന അധികാരം ഉണ്ട്. പക്ഷെ ഒക്കെ ഒത്തുകളിയാണ്.” കഴിഞ്ഞ 17 വർഷമായി ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരനായ ജീവൻ പറയുന്നു. ”എന്നെ പോലെ ധാരാളം പേരുണ്ട്. ഇതൊരു ഉദ്യോഗസ്ഥ നഗരമാണ്. എന്നെ പോലെ ആയിരങ്ങൾ ആശ്രയിക്കുന്നത് ഹോട്ടൽ ഭക്ഷണത്തെയാണ്. കാന്റീൻ ഭക്ഷണം ഒരു നേരമൊക്കെയേ ഉണ്ടാകൂ. കാന്റീനുകളെയും പരിശോധച്ചാൽ അറിയാം എന്താ അവസ്ഥയെന്ന്. ”

ജീവൻ പറയുന്നത് വെറുതെയല്ല

കണ്ടെത്തിയ പിഴവുകൾക്കും കുറ്റങ്ങൾക്കും തക്കതായ ശിക്ഷ ഇവർക്ക് നൽകുന്നില്ല എന്നതാണ് വാസ്തവം. കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയ എട്ടു ഹോട്ടലുകൾക്കും കൂടി കോർപറേഷൻ ചുമത്തിയ പിഴ വെറും 77,000 രൂപയാണ്. അൽ സാജിന് മാത്രം 25000 രൂപയും ബാക്കി 52000 രൂപ ഏഴു ഹോട്ടലുകൾക്കും. ഇവരുടെ ഏതാനും മണിക്കൂർ കച്ചവടത്തിന്റെ ലാഭം മാത്രം മതി ഈ പിഴ ഒടുക്കാൻ. തങ്ങൾ കുറ്റം ചെയ്തു എന്ന് സ്വയം ബോധ്യപ്പെടാൻ പോലും ഈ തുക അപര്യാപ്തമാണ്.

വിദേശങ്ങളിൽ ഇക്കാര്യത്തിൽ നില നിൽക്കുന്ന പിഴ – മറ്റു ശിക്ഷാ രീതികൾ പിന്തുടരാൻ നമുക്കു കഴിയാതെ പോകുന്നതെന്ത് ? നല്ല ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ ഉൾപ്പെടുന്ന സംഘടനകൾ ഇത്തരക്കാർക്ക് വേണ്ടി സമ്മർദ്ദ ലോബിയായി രംഗത്ത് വരരുത്. മാധ്യമങ്ങളെ വിലയ്‌ക്കെടുക്കരുത്.

———————

തലസ്ഥാനത്തിനു പുറമെ പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളുടെ വിവരങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു.

പഴകിയ ഭക്ഷണം പിടിച്ച ഹോട്ടലുകളുടെ പേര് വിവരങ്ങൾ

 

Filthy kitchen bad food Thiruvananthapuram

NO COMMENTS

LEAVE A REPLY