Advertisement

ചേതൻ ഭഗതിന്റെ ഫൈവ് പോയിന്റ് സംവൺ പാഠ്യവിഷയമാക്കുന്നു; അതൃപ്തി പ്രകടിപ്പിച്ച് അധ്യാപകർ

April 25, 2017
Google News 1 minute Read
chetan bhagat five point someone included in du syllabus

ചേതൻ ഭഗതിന്റെ പ്രശസ്ത നോവൽ ഫൈവ് പോയിന്റ് സംവൺ ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾക്ക് പാഠ്യവിഷയമാകുന്നു. സി.ബി.സി.എസിന് കീഴിൽ പഠിക്കുന്ന രണ്ടാംവർഷ വിദ്യാർഥികൾക്കാണ് പോപ്പുലർ ലിറ്ററേച്ചർ പേപ്പറായി ചേതൻ ഭഗതിന്റെ ജനപ്രിയ കൃതി സിലബസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജെ.കെ റൗളിംഗിന്റെ ഹാരി പോർട്ടർ, ലൂസിയ മരിയ അൽക്കോട്ടിന്റെ ലിറ്റിൽ വുമൺ, അഗാതാ ക്രിസ്റ്റിയുടെ മർഡർ ഒൺ ദി ഓറിയന്റ് എകസ്പ്രസ് എന്നീ കൃതികളും ഫൈവ് പോയിന്റ് സംവണിനൊപ്പം സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ യുവാക്കൾഏറ്റെടുത്ത ചേതൻ ഭഗത് നോവൽ പാഠ്യവിഷയത്തിൽ ഉൾപെടുത്തിയതിൽ അധ്യാപകർ അതൃപ്തി പ്രകടിപ്പിച്ചു.ജനപ്രിയ സാഹിത്യകൃതി എന്നതിന് അതിൻറേതായ സമ്പൂർണ്ണത ആവശ്യമാണ്. ഫൈവ് പോയിൻറ് സംവൺ എന്ന കൃതിക്ക് ഇത്തരമൊരു യോഗ്യതയുണ്ടെന്ന് തോന്നുന്നില്ലെന്ന് ഖൽസാ കോളെജ് അധ്യാപകൻ കുൽജിത്ത് സിംഗ് വ്യക്തമാക്കി.

chetan bhagat five point someone included in du syllabus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here