ബാഹുബലിയുടെ റിലീസിനൊപ്പം മോഹൻലാലിന്റെ വില്ലനും ?

villian teaser releases this week

ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് ഏപ്രിൽ 28. കാരണം അന്നാണ് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന രഹസ്യം വെളിപ്പെടുത്തി ബാഹുബലി 2 തിയറ്ററുകളിൽ എത്തുന്നത്. എന്നാൽ അന്നേ ദിവസം മറ്റൊരു സർപ്രൈസും മലയാളി പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്.

ബാഹുബലിയുടെ തിയറ്റർ റിലീസിനൊപ്പം ടീസറും പുറത്തിറക്കാനാണ് വില്ലൻ ടീം തയ്യാറെടുക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ ലഭിച്ചിട്ടില്ല. മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന വില്ലൻ എന്ന ചിത്രത്തിന്റെ ടീസർ ഈ ആഴ്ച്ച പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.  ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 4k യിലും 2k യിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്.

villian teaser releases this week

ചിത്രം 8 കെ റെസല്യൂഷനിലായിരിക്കും ചിത്രീകരിക്കുക. റെഡിന്റെ വെപ്പൺ സീരീസിലുള്ള ഹീലിയും 8 കെ ക്യാമറയിലാണ് ‘വില്ലൻ’ ചിത്രീകരിക്കുന്നത്. പൂർണമായും 8കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും വില്ലൻ. മഞ്ജു വാരിയർ, വിശാൽ, ഹൻസിക, രാഷി ഖന്ന തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒപ്പം മേഘ ശ്രീകാന്തും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.  ആക്ഷൻ ഹീറോ പീറ്റർ ഹെയ്‌നാണ് ചിത്രത്തിൽ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

villian teaser releases this week

NO COMMENTS

LEAVE A REPLY