Advertisement

ആ കൊച്ച് ബാഹുബലി ഇവിടെയുണ്ട്, ഇങ്ങ് കാലടിയില്‍

April 28, 2017
Google News 1 minute Read
bahubali

ബാഹുബലി എന്നാലോചിക്കുമ്പോള്‍ കട്ടപ്പ ബാഹുബലിയെ കുത്തിയതും, യുദ്ധ സീനുകളും, പാട്ടുകളും ഓര്‍മ്മവരുമെങ്കിലും ഒപ്പം ഒരു സീന്‍ കൂടി ഓര്‍മ്മവരും വെള്ളത്തിന് മുകളിലായി ഉയര്‍ന്ന് നില്‍ക്കുന്ന ശിവകാമിയുടെ കയ്യും അതിലെ വെള്ളപ്പുതപ്പില്‍ പൊതിഞ്ഞ ആ കുഞ്ഞും.അത്രയും ചെറിയ കുഞ്ഞ്, അ പുഴയ്ക്ക് മുകളിലൂടെ നീങ്ങുന്ന ആ കാഴ്ച! അത് കണ്ട എല്ലാവരുടേയും  മനസില്‍ ആ കാഴ്ച ഒരു ഞെട്ടലുണ്ടാക്കിയിട്ടുണ്ടാകും.

Subscribe to watch more

കാലടിക്കാരിയായ അക്ഷതയെന്ന കുഞ്ഞാണ് അന്ന് ബാഹുബലിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് കയ്യടിനേടിയത്.അന്ന് പതിനെട്ട് ദിവസമായിരുന്നു അക്ഷതയുടെ പ്രായം.സിനിമയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വത്സന്റെ മകളാണ് അക്ഷത. ആതിരപ്പള്ളിയിലാണ് അക്ഷതയുടെ ആ സീന്‍ ഷൂട്ട് ചെയ്തത്. മടിച്ചാണ് മകളെ ഷൂട്ടിംഗിന് കൊണ്ട് പോയതെന്ന് വത്സന്‍ പറയുന്നു. ഒന്നാം ഭാഗം ഇറങ്ങുമ്പോള്‍ ഒന്നര വയസ്സായിരുന്നു. രണ്ടാം ഭാഗം കാണാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അക്ഷതയും കടുംബവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here