Advertisement

കേരള സഹകരണ ബാങ്ക് യാഥാര്‍ത്ഥ്യത്തിലേക്ക്

April 28, 2017
Google News 0 minutes Read
kerala bank kerala bank on chingam 1

കേരളബാങ്ക് രൂപവല്‍ക്കരണം സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചതോടെ കേരളത്തില്‍ കേരള സഹകരണ ബാങ്ക് എന്ന ഒരു സങ്കല്‍പത്തിന് ജീവന്‍ വയ്ക്കുകയാണ്. സംസ്ഥാന, ജില്ലാ സഹകരണബാങ്കുകള്‍ ലയിച്ചാണ് കേരള സംസ്ഥാന ബാങ്ക് രൂപം കൊള്ളുന്നത്. എന്നാല്‍ പ്രാഥമിക സഹകരണ ബാങ്കുകളെ നിലനിര്‍ത്തും. എസ്ബിടി എസ്ബിഐ ലയനത്തോടെ ഉണ്ടായ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്കിന് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. ഒരു ലക്ഷം കോടിയുടെ മൂലധനമാണ് സംസ്ഥാന ബാങ്ക് ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസര്‍ എംഎസ് ശ്രീറാം അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.

21മാസത്തിനകം ബാങ്ക് യാഥാര്‍ത്ഥ്യമാകുമെന്ന് ധനമന്ത്രി തോമസം ഐസക്കും പ്രതികരിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് റെഗുലേറ്ററി അതോറിറ്റി നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ബാങ്ക് പ്രവര്‍ത്തിക്കുക. കേരള ബാങ്ക് രൂപീകരണത്തിനു മുന്നോടിയായി ജില്ലാ, സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതികളെ അസാധുവാക്കുന്ന ഓർഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം കൊടുത്തിരുന്നു. ഇതിനെതിരെ ബാങ്ക് പ്രസിഡന്റുമാര്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നുണ്ട്.

ജില്ലാസഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ലയിപ്പിക്കുന്നതിനുള്ള പദ്ധതി, നബാർഡ്, റിസർവ് ബാങ്ക് എന്നിവയുടെ അനുമതി നേടുന്നതിനുള്ള നിർദേശങ്ങൾ, നിലവിലുള്ള ജീവനക്കാരുടെ വിവരം, ലയനം നടക്കുമ്പോൾ അവരുടെ പുനർവിന്യാസം, സഹകരണച്ചട്ടത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, കേരള ബാങ്കിന്റെ നിയമാവലി തുടങ്ങിയ വിഷയങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here