റിട്ട.കേണലിന്റെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 117 കിലോ മാനിറച്ചി, 40 തോക്കുകൾ

raid

റിട്ട. കേണലിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപയും 40 തോക്കുകളും 117 കിലോഗ്രാം ഭാരമുള്ള മാനിറച്ചിയും. ഉത്തർപ്രദേശിലെ മീററ്റിൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസും റവന്യു വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇന്ത്യൻ സൈന്യത്തിൽനിന്ന് കേണലായി വിരമിച്ച ദേവീന്ദ്ര കുമാറിന്റെ വസതിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. മൃഗങ്ങളുടെ തോലും ആനക്കൊമ്പും 50000ൽ അധികം തിരകളും പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടും.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസിലായിരുന്നു അന്വേഷണം. ദേവീന്ദ്രകുമാറിന്റെ വസതിയോട് ചേർന്നുള്ള രഹസ്യ കേന്ദ്രത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ദേവീന്ദ്ക കുമാറിന്റെ മകൻ പ്രശാന്ത് ബിഷ്‌ണോയ് ദേശീയ ഷൂട്ടിംഗ് താരമാണ്. ഇരുവർക്കുമെതിരെ 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും.

Raid, Meerut, Uttar Pradesh

NO COMMENTS

LEAVE A REPLY