കാബൂളിൽ ചാവേർ ആക്രമണം; 8 മരണം

kabool

കാബൂളിൽ ഇന്ന് രാവിലെയുണ്ടായ ചാവേർ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാറ്റോ സഖ്യകക്ഷികളുടെ കവചിത വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഏറ്റവും തിരക്കേറിയ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. മൂന്ന് അമേരിക്കൻ സൈനികർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

NO COMMENTS

LEAVE A REPLY