Advertisement

ഈ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല

May 4, 2017
Google News 2 minutes Read
kamakya devi

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് നമുക്ക് അറിയാം. സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ട് ചർച്ചകളും പ്രതിഷേധങ്ങളും നടക്കുകയാണ്. എന്നാൽ ഇന്ത്യയിൽ പുരുഷന്മാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങളുമുണ്ട്. ഒരിക്കലും പ്രവേശിക്കാൻ പാടില്ലാത്തതും, ചില പ്രത്യേക സമയങ്ങളിൽ പ്രവേശനം നിഷേധിക്കുന്നതകുമായ ചില ക്ഷേത്രങ്ങളെ കുറിച്ച് അറിയാം.

ബ്രഹ്മ ക്ഷേത്രം, പുഷ്‌കർ, രാജസ്ഥാൻ

Lord-Brahma-at-Pushkar-in-Rajasthanബ്രഹ്മാവിനെ പൂജിക്കുന്ന ക്ഷേത്രമാണ് പുഷ്‌കറിലെ ബ്രഹ്മ ക്ഷേത്രം. ലോകത്തിലെ തന്നെ ഏക ബ്രഹ്മക്ഷേത്രമാണ് ഇത്. ബ്രഹ്മാവ് പുഷ്‌കർ നദിയിൽ നടത്തിയ യഗ്നത്തിൽ പത്‌നിയായ സരസ്വതി എത്തിച്ചേരാൻ വൈകിയതിനെ തുടർന്ന് അദ്ദേഹം മറ്റൊരു ദേവതയായ ഗായത്രിയെ വിവാഹം ചെയ്തു. യാഗത്തിൽ ഗായത്രി ബ്രഹ്മാവിനൊപ്പമിരിക്കുന്നത് കണ്ട സരസ്വതി ഈ ക്ഷേത്രത്തെ ശപിച്ചു. ഈ ശാപം ഭയന്ന് വിവാഹിതതരായ പുരുഷന്മാർ ഈ ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. അങ്ങനെ സംഭവിച്ചാൽ അവരുടെ വിവാഹ ജീവിതത്തിൽ വിള്ളൽ വീഴും എന്നാണ് വിശ്വാസം.

ആറ്റുകാൽ ക്ഷേത്രം – തിരുവനന്തപുരം

attukal-templeദേവി പാർവ്വതിയാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷമാണ് ആറ്റുകാൽ പൊങ്കാല. 30 ലക്ഷത്തിലേറ സ്ത്രീകളാണ് ഓരോ വർഷവും പൊങ്കാല മഹോത്സവത്തിനായി ഇവിടെ എത്താറുള്ളത്.  പൊങ്കൽ ദിവസം സ്ത്രീകൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

കന്യാകുമാരി- തമിഴ്‌നാട്

Devi-KanyaKumari-Temple-768x576സന്യാസിമാരായ പുരുഷന്മാർക്ക് മാത്രമാണ് കന്യാകുമാരി ദേവീ ക്ഷേത്രത്തിൽ പ്രവേശനം. വിവാഹിതരായ പുരുഷന്മാർക്ക് ക്ഷേത്രത്തിന്റെ ഗേറ്റിനിപ്പുറം പ്രവേശനമില്ല.

ചക്കുളത്ത് കാവ് ക്ഷേത്രം – ആലപ്പുഴ

chakulathkavuദുർഗ്ഗാ ദേവീ ക്ഷേത്രമാണ് ചക്കുളത്ത് കാവ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ പൊങ്കലിൽ നടത്തിവരാറുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന നാരീപൂജ വളരെ പ്രസിദ്ധമാണ്. ഈ ദിവസങ്ങളിൽ സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം.

മാതാ ക്ഷേത്രം – മുസാഫർപൂർ

Mata-Templeദുർഗാ ദേവിയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ പൂജാരിയടക്കമുള്ള പുരുഷന്മാർക്ക് പ്രവേശനമില്ല. മറ്റ് ദിവസങ്ങളിൽ എല്ലാവർക്കും പ്രവേശിക്കാം.

കാമരൂപ് കാമാക്യ ദേവി ക്ഷേത്രം – ആസ്സം

Kamrup_Kamakhya_Mandirആസ്സമിലെ ഗുവാഹത്തിയിലെ കാമാക്യ ക്ഷേത്രത്തിൽ കാളി പ്രതിഷ്ടയാണ്. പ്രത്യേക ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം. സ്ത്രീകൾതന്നെയാണ് ഇവിടെ പൂജ ചെയ്യുന്നത്.

women | ‘Men’ Are Not Allowed To Enter Inside the temple|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here