ഈ കോൺക്രീറ്റ് പേടകങ്ങൾക്ക് പറയാനുള്ളത് തലസ്ഥാനത്തിന്റെ തലവര തന്നെ മാറ്റിയെടുക്കാൻ തക്ക മഹത്തായ പദ്ധതിയുടെ കഥ

3 decades old vizhinjam drinking water project

ഇത് വിഴിഞ്ഞം കടലിൽ അനാഥമായി കിടക്കുന്ന രണ്ട് കോൺക്രീറ്റ് പേടകങ്ങളാണ്. തിരമാലയിൽ നിന്നും വൈദ്യുതിയെന്ന ലോകത്തിലെ തന്നെ മഹത്തായ പദ്ധതിയുടെ അവശേഷിപ്പുകളാണ് ഇവ. 1988 ലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഏകദേശം നാല് വർഷം നീണ്ട പരിശ്രമത്തിനൊടുവിൽ 92 ലാണ് പദ്ധതി വിജയം കണ്ടത്.

കെഎൽ സോൺ എന്ന കോൺക്രീറ്റ് പേടകമായിരുന്നു പദ്ധതിയുടെ ഊർജ്ജ സംഭരണ കേന്ദ്രം. 1991 ൽ പദ്ധതിയിൽ നിന്നും മിനിറ്റിൽ ശരാശരി 13 കെവി എന്ന കണക്കിൽ 150 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി ഉദ്പാതിപ്പിച്ചിരുന്നു.ഉദ്പാതിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനുള്ള പദ്ധതിയും ഇതിനോടൊപ്പം വിജയം കണ്ടിരുന്നു. എന്നാൽ അധികൃതരുടെ താൽപര്യ കുറവിനെ തുടർന്ന് 1998 ൽ സംസ്ഥാന സർക്കാർ ഈ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു.

ഈ പദ്ധതി വിജയകരമായി തുടർന്നിരുന്നുവെങ്കിൽ ഇന്ന് തലസ്ഥാനം നേരിടുന്ന ജലക്ഷാമത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാനായേനെ.

 

3 decades old vizhinjam drinking water project

NO COMMENTS

LEAVE A REPLY