ക്യാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങായി കാൻസേർവ് സിംഫണി

canserve symphony KS Chitra

ക്യാൻസറിനോട് പൊരുതുന്ന രോഗികൾക്ക് കൈത്താങ്ങാവാൻ ഗായിക ചിത്ര എത്തുന്നു. കാൻസേർവ് എന്ന സന്നധസംഘടനയാണ് ചിത്രയുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.

ക്യാൻസർ രോഗികൾക്കായുള്ള ഫണ്ട് സ്വരൂപീകരണമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ പ്രതിഫലം കൈപറ്റാതെയാണ് ചിത്ര പരിപാടി അവതരിപ്പിക്കുന്നത്.

മെയ് 13 വൈകീട്ട് 6 മണിക്ക്, കൊച്ചി ലേ മെറീഡിയനിലെ ഒമാൻ ഹാളിലാണ് പരിപാടി നടക്കുക. എൻട്രി പാസുകൾക്കായി താഴെ കാണുന്ന ചിത്രത്തിലെ നമ്പറുകളുമായി ബന്ധപ്പെടാം.

chitra canserve

canserve symphony KS Chitra

NO COMMENTS

LEAVE A REPLY