യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം വികൃതമാക്കി

dont rape

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ഏഴ് പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വികൃതമാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. ഹരിയാനയിലെ റോത്തകിൽ മെയ് 9ന് ആണ് സംഭവം. കഴിഞ്ഞ ദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ ഒരു വർഷമായി കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ യുവതിയ ശല്യം ചെയ്ത് വരികയായിരുന്നെന്ന് യുവതിയുടെ അമ്മ പോലീസിന് മൊഴി നൽകി. പ്രതി കൂട്ടുകാരോടൊപ്പം യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് യുവതി ഇയാളെ തല്ലി. ഇതിന് പ്രതികാരമായാണ് ഇയാൾ കൂട്ടുകാരോടൊപ്പമെത്തി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തത്.

crime| hariyana| Rape|

NO COMMENTS

LEAVE A REPLY