മോഹന്‍ലാലിന്റെ നായികയായി ലിച്ചി; ലാ‍ല്‍ ജോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. ഇന്ന് തൃശ്ശൂരായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. മോഹന്‍ലാലിനെ വച്ച് സിനിമ സംവിധാനം ചെയ്യുന്ന കാര്യം ലാല്‍ ജോസ് തന്നെയാണ് ഇന്നലെ ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ചത്. അങ്കമാലി ഡയറീസിലെ നായികയായി തിളങ്ങിയ ലിച്ചിയാണ് ചിത്രത്തിലെ നായിക.
രേഷ്മാ രാജ് എന്ന് ലിച്ചി പേരുമാറ്റിയ ശേഷം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. അന്ന എന്നത് പള്ളിയിലെ പേരാണ്. അന്ന രേഷ്മാ രാജ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. രേഷ്മയെ മാറ്റി. അന്നാ രാജ് എന്ന് ചുരുക്കുകയായിരുന്നു. അന്ന എന്നാണ് തന്നെ സുഹൃത്തുക്കളും, അടുത്തറിയുന്ന എല്ലാവരും വിളിക്കുന്നതെന്ന് ലിച്ചി പറയുന്നു. സിനിമയ്ക്ക് പേരിട്ടിട്ടില്ല.

lal-lichy

18579260_906684029473956_999982289_n18518759_906683999473959_1637056695_n

lal jose, mohanlal, lichy,angamali diaries,

NO COMMENTS

LEAVE A REPLY