Advertisement

ഗ്രാമ ന്യായാലയങ്ങളിൽ സ്ഥിരം പ്രോസിക്യൂട്ടർമാരില്ല; എ പി പി അസോസിയേഷൻ രംഗത്ത്

May 19, 2017
Google News 1 minute Read

സാധാരണക്കാരായ ഗ്രാമീണർക്ക് നീതി ഉറപ്പാക്കാനുള്ള ഗ്രാമ ന്യായാലയ സംവിധാനങ്ങളുടെ പ്രോസിക്യൂഷൻ രംഗം കടുത്ത സമ്മർദ്ദത്തിൽ. സമീപത്തെ മജിസ്‌ട്രേറ്റ് കോടതികളിലെ എ പി പിമാരെ താൽക്കാലികമായാണ് ഇവിടങ്ങളിലേറെയും നിയമിച്ചിരിക്കുന്നത്. അതെ സമയം സംസ്ഥാനത്തെ മുപ്പതു ഗ്രാമ ന്യായാലയങ്ങളിൽ സ്ഥിരം പ്രോസിക്യൂട്ടർമാരെ നിയമിക്കണം എന്ന ആവശ്യമുയർത്തി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സംഘടനയായ എ പി പി അസോസിയേഷൻ രംഗത്ത് വന്നു. അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനോട് ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കി. കേരളത്തിൽ നിലവിലുള്ള താൽക്കാലിക മജിസ്‌ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കി അവിടെയും എ പി പിമാരെ നിയമിക്കാനും സമ്മേളനം ആവശ്യപ്പെട്ടു.

t a nahas roy p kuriakose

ടി എ നഹാസ് (പ്രസിഡന്റ്) റോയി പി കുര്യാക്കോസ് (ജനറൽ സെക്രട്ടറി)

സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി വർക്കല എ പി പി  ടി. എ. നഹാസിനെ തെരഞ്ഞെടുത്തു. എറണാകുളം എ പി പി റോയി പി കുര്യാക്കോസ് ജനറൽ സെക്രട്ടറി ആയി. എ ആർ ലൈജു (പറവൂർ) സിനാ ദിവാകർ (എ പി പി നെടുമങ്ങാട്) എന്നിവർ സെക്രട്ടറിമാരും എം എസ് ആരോമലുണ്ണി (എറണാകുളം ) ട്രഷററും ആണ്. വി ഗീത (എറണാകുളം) ടി വി അഷറഫ് (കോഴിക്കോട് ) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

എ പി പിമാരിൽ നിന്ന് ജഡ്ജിമാരായി തെരഞ്ഞെടുക്കപ്പെട്ട കെ രാമകൃഷ്ണനും , മഞ്ജുള ഇട്ടിയ്ക്കും സമ്മേളനം അനുമോദനവും യാത്ര അയപ്പും നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here