വാനാക്രൈ റാൻസംവെയർ ആക്രമണം; അടുത്ത ലക്ഷ്യം സ്മാർട്ട്‌ഫോണുകൾ ?

wannacry ransomeware affects smartphones

സൈബർ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ റാൻസംവെയർ ആക്രമണത്തിന് തിരശ്ശീല വീണെന്ന് സമാധാനിക്കുന്നത് വെറുതെ. അടുത്ത ലക്ഷ്യം സ്മാർട്ട്‌ഫോണുകൾ ആണെന്ന് വിദഗ്ധർ.

വിൻഡോസ് ഒഎസ് കമ്പ്യൂട്ടർ, ലാപ്‌ടോപ് എന്നിവയിലുള്ള ആക്രമണത്തിന് ശേഷം ഹാക്കർമാരുടെ അടുത്ത ലക്ഷ്യം ആൻഡ്രോയിഡാണെന്നാണ് സൈബർ വിദഗ്ധർ വിലയിരുത്തുന്നത്.

Read Also : വാനാക്രൈ റാൻസംവെയർ വൈറസ് നിങ്ങളുടെ കമ്പൂട്ടറിനെ ബാധിച്ചിട്ടുണ്ടോ ? എങ്ങനെ തിരിച്ചറിയാം ? എടുക്കേണ്ട സുരക്ഷാ നടപടികൾ

മൈക്രോസോഫ്റ്റിൽ ഉണ്ടാക്കിയതിനേക്കാൾ വലിയ ആക്രമണമാകും അതെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഡയറക്ടർ ജനറൽ സഞ്ജയ് ബാൽ പറയുന്നു. ഹാക്കർമാർ എപ്പോഴും രണ്ടു പടി മുന്നിലായിരിക്കും. അടുത്തതായി എന്തുസംഭവിക്കുമെന്ന് പറയാനാവില്ലെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.

Read Also:  വാനാക്രൈ; കമ്പ്യൂട്ടറുകളെ രക്ഷിക്കാൻ പുതിയ പ്രോഗ്രാം വികസിപ്പിച്ചു

ഏറ്റവും കൂടുതൽ ഉപയോഗിക്കുകന്ന ഓപ്പറേറ്റിങ് സിസ്റ്റം ആണെന്നതിനാലാണ് ഹാക്കർമാർ ആൻഡ്രോയ്ഡിനെ ലക്ഷ്യമിടാൻ കാരണം. 90 ശതമാനത്തിലേറെ സ്മാർട്ട്‌ഫോൺ മാൽവെയറുകളും ആൻഡ്രോയ്ഡ് ഫോണുകളെ ലക്ഷ്യമിട്ടാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

wannacry ransomeware affects smartphones

NO COMMENTS

LEAVE A REPLY