പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരുടെ പെരുമാറ്റം തുറന്ന് കാട്ടി സുരഭിലക്ഷ്മി

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്കിനെതിരെയും, ജീവനക്കാരുടെ മോശം പെരുമാറ്റത്തേയും തുറന്ന് കാട്ടി നടി സുരഭിലക്ഷ്മി. ഇന്നലെ രാത്രി എട്ടരയോടെ ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കില്‍പ്പെട്ട സുരഭി ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് പ്രതിഷേധവുമായി എത്തിയത്.

ഒരു പരിപാടിക്ക് പോവാന്‍ വേണ്ടി എത്തിയ തനിക്കും മറ്റ് നിരവധി വാഹനങ്ങള്‍ക്കുമൊന്നും ഗതാഗതക്കുരുക്ക് കാരണം പോവാന്‍ കഴിയുന്നില്ലെന്ന് സുരഭി ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു. അഞ്ച് വണ്ടിയിലധികം ക്യൂവില്‍ കിടന്നാല്‍ ടോള്‍ വാങ്ങാതെ കടത്തി വിടണമെന്നാവശ്യപ്പെട്ടാണ് നടി രംഗത്ത് എത്തിയത്.
ആശുപത്രിയിലേക്ക് പോകാനുള്ളതടക്കം ഒട്ടേറെ വാഹനങ്ങൾ കുരുങ്ങിക്കിടന്നിട്ടും ടോൾ പിരിവ് അവസാനിപ്പിച്ച് വാഹനം തുറന്ന് വിടാതിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മണിക്കൂറുകളോളം ടോളില്‍ കിടക്കുന്ന വാഹനയാത്രികരും നടിയ്ക്ക് പിന്തുണയുമായി എത്തി.

 

നടിയോട് ടോൾ കമ്പനി ജീവനക്കാർ തട്ടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. പണം അടച്ചാല്‍ മാത്രം കടത്തിവിടാമെന്നാണ് ടോള്‍ അദികൃതരുടെ നിലപാട്. എന്നാല്‍ നടി പണം അടയ്ക്കാന്‍ തയ്യാറായില്ല. യാത്രികരിലൊരാള്‍ തന്നെ പണം അടച്ചതിന് ശേഷമാണ് വാഹനം കടന്ന് പോകാന്‍ ടോള്‍ അധികൃതര്‍ സമ്മതിച്ചത്.

Surabhi Lakshmi, paaliyekkara toll plaza, toll plaza, face book live, protest

NO COMMENTS

LEAVE A REPLY