കശ്മീരിൽ യുവാവിനു പകരം അരുന്ധതി റോയിയെ മനുഷ്യ കവചമാക്കണമായിരുന്നു: പരേഷ് റാവൽ

could have placed Arundhati Roy stone pelter

എഴുത്തുകാരി അരുന്ധി റോയ്ക്ക് എതിരെ ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവലിന്റെ ട്വീറ്റ്. ജമ്മു കശ്മീരിൽ സൈനിക ജീപ്പിനു മുന്നിൽ യുവാവിനെ കെട്ടിവച്ചു മനുഷ്യ കവചമാക്കിയതിനു പകരം അരുന്ധി റോയിയെ കെട്ടിവയ്ക്കണമായിരുന്നുവെന്നാണ് പരേഷ് റാവൽ ട്വിറ്ററിൽ കുറിച്ചത്.

കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ജനക്കൂട്ടത്തിന്റെ കല്ലേറ് തടയുന്നതിനായി യുവാവിനെ സൈനിക ജീപ്പിനു മുന്നിൽ കെട്ടിവച്ച് മനുഷ്യ കവചമാക്കിയ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഡിയോയുടെ പശ്ചാത്തലത്തിലാണ് ദേശീയ അവാർഡ് ജേതാവായ നടന്റെ അഭിപ്രായം. പരേഷിന്റെ അഭിപ്രായത്തിനെതിരെ നിരവധി രാഷ്ട്രീയനേതാക്കൾ വിമർശനവുമായി രംഗത്തെത്തി.

could have placed Arundhati Roy stone pelter

NO COMMENTS