എ​വ​റ​സ്​​റ്റ് കൊടുമുടി കീഴടക്കാൻ ശ്രമിക്കവേ കാ​ണാ​താ​യ ഇ​ന്ത്യ​ൻ പ​ർ​വ​താ​രോ​ഹ​ക​ന്റെ മൃതദേഹം കണ്ടെത്തി

indian everest climber ravi kumar missing

എ​വ​റ​സ്​​റ്റ് കൊടുമുടി കീഴടക്കാൻ ശ്രമിക്കവേ  കാ​ണാ​താ​യ ഇ​ന്ത്യ​ൻ പ​ർ​വ​താ​രോ​ഹ​ക​ൻ ര​വി കു​മാ​റിന്‍റെ മൃതദേഹം കണ്ടെത്തി. 27 വയസ്സായിരുന്നു പ്രായം.  പ്രദേശത്ത് തിരച്ചിൽ നടത്തിയ  രക്ഷാ സേനയാണ്  മൃതദേഹം കണ്ടെത്തിയത്. യു.​പി​യി​ലെ മൊ​റാ​ദാ​ബാദ് സ്വദേശിയാണ്. ​​ എ​വ​റ​സ്​​റ്റി​ലെ അ​വ​സാ​ന വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലെ​ത്തി തി​രി​ച്ചി​റ​ങ്ങ​വേ ആണ് കാ​ണാ​താ​യ​ത്.  ശ​നി​യാ​ഴ്​​ച ഉ​ച്ച​തി​രി​ഞ്ഞ്​ ഒ​ന്ന​ര​യോ​ടെ​യാ​ണ്​ ഇ​ദ്ദേ​ഹം 8,848 മീ​റ്റ​ർ പി​ന്നി​ട്ട്​ അ​വി​ടെ​യെ​ത്തി​യ​ത്. അ​തി​നു​ശേ​ഷം ആ​ശ​യ​ വി​നി​മ​യം ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ർ​വ​താ​രോ​ഹ​ണ​ത്തി​ന്​ ര​വി കു​മാ​റിനെ സ​ഹാ​യി​ച്ച ഗൈ​ഡ്​ ലാ​ക്​​പ വോം​ഗ്യ ഷെ​ർ​പ​​യെ ക​ടു​ത്ത ശൈ​ത്യ​ത്തി​ൽ​പെ​ട്ട്​ അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ക​ണ്ടെ​ത്തി​യിരുന്നു. ഇ​റ​ക്ക​ത്തി​നി​ടെ ഷെ​ർ​പ​യും കു​മാ​റും ര​ണ്ട്​ വ​ഴി​ക​ളി​ലാ​യി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാണ് സൂചന.

NO COMMENTS