എയിംസ് പ്രവേശന പരീക്ഷ; ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈക്കോടതി

head scarf

എയിംസിന്റെ (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) പ്രവേശനം പരീക്ഷയ്ക്ക് ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈക്കോടതി. മെയ് 28 ന് നടക്കുന്ന പരീക്ഷ എഴുതാൻ ഹാജരാകുന്ന കുട്ടികൾ ശിരോ വസ്ത്രമോ തകലപ്പാവോ ധരിക്കാൻ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റ്യുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷനും എംഎസ്എഫ് വനിതാ സംഘടനകളും ചില വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് ഉത്തരവ്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ ഒരു മണിക്കൂർ മുമ്പ് പരിശോധനക്ക് ഹാജരാവണമെന്നും നിർദ്ദേശമുണ്ട്.

NO COMMENTS