കുൽഭൂഷൻ ജാദവിനെ പിടികൂടിയത് ഇറാനിൽനിന്ന്; വെളിപ്പെടുത്തലുമായി ഐഎസ്‌ഐയുടെ മുൻ ഓഫീസർ

kulbhushan yadav

കുൽഭൂഷൺ ജാദവ് കേസിൽ വെളിപ്പെടുത്തലുമായി പാക് ചാര സംഘടന ഐഎസ്‌ഐയുടെ മുൻ ഓഫീസർ. കുൽഭൂഷൺ ജാദവിനെ പിടികൂടിയത് ഇറാനിൽനിന്നാണെന്ന് ഐഎസ്‌ഐ ഉദ്യോഗസ്ഥനായിരുന്ന അജ്മദ് ഷൊയ്ബ് വെളിപ്പെടുത്തി.

ഇന്ത്യക്കാരനും മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്നാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. പാക്കിസ്ഥാനിൽ ചാരപ്രവർത്തനം നടത്തി വരുന്നതായും അതിന്റെ പേരിലാണ് ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതെന്നുമാണ് പാക്കിസ്ഥാൻ പക്ഷം.

എന്നാൽ ബിസിനസ്സുകാരനായ ജാദവ് ഇറാനിലായിരുന്നു ഉണ്ടായിരുന്നതെന്നും അവിടെ നിന്നാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ഇന്ത്യയുടെ വാദം.

Ex-ISI official admits Kulbhushan Jadhav was captured from Iran

 

NO COMMENTS