ധോള സാദിയ പാല നിർമ്മാണം വൈകിപ്പിച്ചത് യുപിഎ സർക്കാർ : മോഡി

modi - dola sadhiya bridge

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ധോള സാദിയ പാല നിർമ്മാണം വൈകിപ്പിച്ചത് യുപിഎ സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. 2003 ൽ വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ബിജെപി എംഎൽഎയായിരുന്ന ജഗദീഷ് ഭുയാൻ ആണ് ഈ പാലത്തിനായി പരിശ്രമിച്ചത്. അദ്ദേഹം വാജ്‌പേയിക്കയച്ച കത്ത് പരിഗണിച്ചാണ് പദ്ധതിയ്ക്ക് അനുമതി നൽകിയത്. എന്നാൽ പിന്നീട് യുപിഎ സർക്കാർ വന്നെങ്കിലും പദ്ധതി മുടങ്ങുകയായിരുന്നുവെന്നും മോഡി പറഞ്ഞു.

അതേസമയം അസമിൽ ബിജെപി അധികാരത്തിലെത്തിയതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നും ഇനി പാലം ഗാ.കൻ ഭൂപെൻ ഹസാരികയുടെ പേരിൽ അറിയപ്പെടുമെന്നും മോഡി വ്യക്തമാക്കി.

NO COMMENTS