“ആൺവീട് കാണാൻ പെണ്ണിനെ ക്ഷണിക്കാനുള്ള മനസ്സൊരുക്കം പുരുഷന് ഉണ്ടാവട്ടെ”

ansiaba2

‘ആൺവീട് കാണണം’  ട്വന്റി ഫോർ ന്യൂസ് ക്യാംപയിനോട് ചലച്ചിത്ര താരം അൻസിബയുടെ പ്രതികരണം

താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി തന്റ വീടും കണ്ടിരിക്കണമെന്ന ചിന്ത ആദ്യം ഉണ്ടാകേണ്ടത് പുരുഷനിലാണെന്ന് നടി അൻസിബ ഹസ്സൻ. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ വീടും പരിുസരവും കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം നൽകുന്ന വാക്ക് പോലെ പെൺകുട്ടി തന്റെ വീടും വന്ന് കാണട്ടെ എന്ന് പറയാൻ ആണിന് കഴിയണമെന്ന് ട്വന്റി ഫോർ ന്യൂസ് ക്യാംപയിനോട് അൻസിബ പ്രതികരിച്ചു.

Read Also : ഞങ്ങൾക്ക് ആൺ വീട് കാണണം

തന്റേതല്ലാത്ത സ്വാതന്ത്രം പുരുഷൻ ചൂഷണം ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യത്തിനായി സ്ത്രീയ്ക്ക് ശബ്ദമുയർത്തേണ്ടി വരുന്നത്. എന്നാൽ തുല്യാവകാശം നിലവിൽ വരുന്നതോടെ അത് മാറും. സ്ത്രീയെ ബഹുമാനിക്കാൻ സ്വന്തം വീട്ടിൽനിന്ന് പഠിക്കുന്ന പുരുഷൻ ഒരിക്കലും അവളെ അപമാനിക്കാൻ ശ്രമിക്കില്ല. മാറ്റം അവിടെ നിന്നാണ് തുടങ്ങേണ്ടതെന്നും അൻസിബ.

Read Also : കുളിമുറിയോ കക്കൂസോ ഇല്ല, വെള്ളത്തിന് കിലോമീറ്ററുകൾ താണ്ടണം; ആദ്യ ദിവസം ഭർത്തൃവീട് സമ്മാനിച്ചത്

താൻ ജീവിക്കേണ്ട വീട് കാണണമെന്ന് തീർച്ചയായും പെൺകുട്ടിയ്ക്ക് ആഗ്രഹമുണ്ടാകും. വിവാഹ ദിവസം വരെ എന്താകുമെന്ന ആദിയും അവളിലുണ്ടാകും. ഇത് ഇല്ലാതാക്കാൻ ആൺ വീടുകാണാൻ പോകുന്നവരുടെ കൂട്ടത്തിൽ ആദ്യമുണ്ടാകേണ്ടത് പെൺകുട്ടിയാകണം. അങ്ങനെയൊരു നല്ല മാറ്റം മുന്നോട്ട് വയ്ക്കാൻ അവളോടൊപ്പം നിൽക്കാൻ പുരുഷൻ തയ്യാറാകണമെന്നും അൻസിബ.

News Banner copy

NO COMMENTS