മാച്ച് ബോക്‌സിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു

match box

രേവതി കലാമന്ദിറിന്റെ ബാനറിൽ ജി .സുരേഷ് കുമാർ നിർമിക്കുന്ന മാച്ച് ബോക്‌സ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിങ് പുരോഗമിക്കുന്നു. ഹ്രസ്വചിത്രത്തിൽ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവാഗത സംവിധായകൻ ശിവറാം മോനി ആണ് സംവിധായകൻ.

ഒരു കൂട്ടം യുവാക്കൾ അണിനിരക്കുന്ന ചിത്രമാണ് മാച്ച് ബോക്‌സ്. ആനന്ദം ഫെയിം റോഷൻ ആണ് നായകൻ. ഹാപ്പി വെഡിംഗിൽ പുതുമുഖമായി അരങ്ങേറിയ ദൃശ്യയാണ് നായിക. വിശാൽ നായർ ഷമ്മി തിലകൻ, അശോകൻ, ശരത് , സോനു എന്നിവരും ചിത്രത്തിന്റെ താര നിരയിലുണ്ട്.

കോഴിക്കോടിന്റെ നന്മ വിളിച്ചോതുന്ന ഈ ചിത്രത്തിൽ പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകുന്നു. നിഖിൽ ആനന്ദ്, കെന്നി പെരുസി എന്നിവരൂടെ നേതൃത്വത്തിലാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് സംഗീത സംവിധാനം നിർവഹിക്കുനനത്. ഛായാഗഹണം ഉദയൻ അംപാടി.

 

Match Box| Cinema | Kozhikode|

NO COMMENTS