കാശ്മീരില്‍ രാഷ്ട്രപതിഭരണം വേണമെന്ന് ഫാറൂഖ് അബ്ദുള്ള

farooq abdullah
ജ​മ്മു ക​ശ്​​മീ​രി​നെ ര​ക്ഷ​പ്പെ​ടു​ത്ത​ണമെ​ങ്കി​ൽ അവിടെ രാ​ഷ്​​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മു​ൻ മു​ഖ്യ​മ​ന്ത്രി​യും എം.​പി​യു​മാ​യ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല. നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​ത്തെ അ​നു​കൂ​ലി​ക്കാ​ത്ത പാ​ർ​ട്ടി​യാണ് എങ്കിലും ഇ​പ്പോ​ൾ അ​ത​ല്ലാ​തെ വേറെ പോം​വ​ഴി​യി​ല്ല. ക​ശ്​​മീ​ർ ദു​ര​ന്ത​ത്തി​​െൻറ വ​ക്കി​ലാ​ണ്. രാ​ജ്യ​ത്തി​​െൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ഗീ​യ അ​സ്വാ​സ്​​ഥ്യ​ങ്ങ​ളു​ണ്ടാ​വാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ രാ​ഷ്​​ട്ര​പ​തി ഭ​ര​ണം അ​നി​വാ​ര്യ​മാ​ണ്​ എന്നാണ് അദ്ദേഹം പറഞ്ഞത്.
farooq abdullah

NO COMMENTS