വേനൽ ചൂടിൽ ആശ്വാസമായി കാലവർഷമെത്തി

mansoon rainfall

വേനൽ ചൂടിൽ നിന്നും ആശ്വാസമേകി കേരളത്തിൽ കാലവർഷമെത്തി. തിങ്കളാഴ്ച തെക്കൻ കേരളത്തിൽ തിമിർത്തു പെയ്ത മഴ ചൊവ്വാഴ്ച ശക്തി പ്രാപിക്കുമെന്നും ഇതോടെ തെക്ക് പടിഞ്ഞാറൻ മൺസൂണിന് (കാലവർഷം) ആരംഭമാകുമെന്നും സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കൻ കേരളത്തിൽ ശക്തമായ മഴ ആരംഭിച്ചില്ല. കാലവർഷത്തിന്റെ
വരവറിയിച്ചുകൊണ്ടുള്ള കാറ്റും കുറവായിരുന്നു. എങ്കിലും അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാന വ്യാപകമായി ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു സംസ്ഥാനത്ത് കാലവർഷം തുടങ്ങിയത്

NO COMMENTS